Today: 11 Nov 2025 GMT   Tell Your Friend
Advertisements
ഇന്‍ഡ്യയെ ഞടുക്ക് ഭീകരാക്രമണം ; ന്യൂഡെല്‍ഹിയില്‍ ഉഗ്രസ്ഫോടനം ; 13 പേര്‍ കൊല്ലപ്പെട്ടു
ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്കു തൊട്ടുമുന്നിലുണ്ടായ ഉഗ്ര കാര്‍ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോസ്റേറഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഐ20 കാറാണ് ആദ്യം പൊട്ടിത്തെറിച്ചതും വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നെന്നും

ഹരിയാന റജിസ്ട്രേഷനില്‍ ഒഞ 26 ഋ 7674 എന്ന നമ്പറിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. മുഹമ്മദ് സല്‍മാന്‍ എന്നയാളുടെ പേരിലാണ് വാഹനം റജിസ്ററര്‍ ചെയ്തിട്ടുള്ളത്. നദീം എന്നയാളാണ് നിലവിലെ ഉടമ.സല്‍മാനെ പൊലീസ് കസ്ററഡിയിലെടുത്തു. സ്ഫോടനത്തിന്റെ ശക്തിയില്‍ ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനല്‍ച്ചില്ലുകള്‍ വരെ പൊട്ടിച്ചിതറി. രണ്ടരക്കിലോമീറ്റര്‍ അകലെവരെ സ്ഫോടനശബ്ദം കേട്ടുവെന്നു പ്രദേശവാസികള്‍.വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയതിനു പിന്നാലെ പിന്നാലെയായിരുന്നു സ്ഫോടനമെന്നു
മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഡല്‍ഹി സ്വദേശി അമര്‍, യുപി സ്വദേശി അശോക് കുമാര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം ഫരീദാബാദ് സ്ഫോടകവസ്തുക്കേസില്‍ അറസ്ററിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു. ഹരിയാനയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി, മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹി സ്ഫോടനം; പൊട്ടിത്തെറിച്ച കാര്‍ ഹരിയാന .ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളില്‍നിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്ഫോടക വസ്തുക്കള്‍ ജമ്മു കശ്മീര്‍ പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ 350 കിലോ അമോണിയം നെട്രേറ്റും ഉള്‍പ്പെടുന്നു. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് അമോണിയം നെട്രേറ്റ്.

ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്ററു ചെയ്തതിനു പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥഥാനത്തിലാണ് ജമ്മു പൊലീസ് റെയ്ഡ് നടത്തിയത് മുസമില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍നിന്നാണ് 12 സ്യൂട്ട് കെയ്സുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത് ഷക്കീല്‍ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു. മുംബൈ ന്മ ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട് രാജസ്ഥാന്‍, ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. മഹാരാഷ്ട്രയില്‍ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുരക്ഷ വര്‍ധിപ്പിച്ചെന്നും മുതിര്‍ന്ന ഹരിയാനയിലെ ഫരീദാബാദില്‍ വന്‍ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടി. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.

ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മുകാഷ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.
- dated 11 Nov 2025


Comments:
Keywords: India - Otta Nottathil - terror_explosion_new_delhi_nov_10_2025 India - Otta Nottathil - terror_explosion_new_delhi_nov_10_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us